---
title: "സ്കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു; സംഭവം പത്തനംതിട്ട കടമ്മനിട്ടയിൽ"
english_title: "Parts of an old building in the school premises collapsed; incident in Kadammanitta, Pathanamthitta"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/303256/Parts of an old building in the school premises collapsed; incident in Kadammanitta, Pathanamthitta"
published_at: "2025-07-18T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687a010f07825_IMG-20250718-WA0052.jpg"
keywords: []
---

# സ്കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു; സംഭവം പത്തനംതിട്ട കടമ്മനിട്ടയിൽ

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു. പത്തനംതിട്ട കടമ്മനിട്ടയിലാണ് സംഭവം. കടമ്പനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങളാണ് തകർന്നത്. രണ്ട് വർഷമായി ഈ കെട്ടിടം ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രിയാണ് കെട്ടിട ഭാഗങ്ങൾ തകർന്നുവീണത്. തൊട്ടടുത്ത ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികൾ ഇടയ്ക്ക് ഈ കെട്ടിടത്തിൽ കയറി നിൽക്കാറുണ്ട്. രാത്രിയായതിനാൽ അപകടം ഒഴിവായെന്നും നാട്ടുകാർ പറയുന്നു

## Article Content

പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു. പത്തനംതിട്ട കടമ്മനിട്ടയിലാണ് സംഭവം. കടമ്പനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങളാണ് തകർന്നത്. രണ്ട് വർഷമായി ഈ കെട്ടിടം ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രിയാണ് കെട്ടിട ഭാഗങ്ങൾ തകർന്നുവീണത്. തൊട്ടടുത്ത ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികൾ ഇടയ്ക്ക് ഈ കെട്ടിടത്തിൽ കയറി നിൽക്കാറുണ്ട്. രാത്രിയായതിനാൽ അപകടം ഒഴിവായെന്നും നാട്ടുകാർ പറയുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/303256/Parts of an old building in the school premises collapsed; incident in Kadammanitta, Pathanamthitta)